"ഇസ്രായേലിന്റെ ആകുലതകളറിഞ്ഞ് സാന്ത്വനമായി കോട്ടപ്പടി കത്തോലിക്കാ പള്ളി "
*ഇസ്രായേലിന്റെ ആകുലതകളറിഞ്ഞ് സാന്ത്വനമായി കോട്ടപ്പടി പള്ളി*
നമ്മുടെ ഇടവകയിൽ നിന്ന് ഇസ്രായേലിൽ ജോലി ചെയ്യുന്നവരുടെ മീറ്റിംഗ് ശ്രദ്ധേയമായി.
കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ നിന്ന് അഞ്ചു പേരാണ് ഇസ്രായേലിൽ ജോലി ചെയ്യുന്നത്. യുദ്ധ ഭീതി നില നിൽക്കുന്ന സാഹചര്യത്തിൽ ഇസ്രായേലിൽ ജോലിചെയ്യുന്ന ആളുകളുടെ വിവരങ്ങൾ അറിയുവാൻ വേണ്ടി ഡിസാസ്റ്റർ മനോജ്‌മെന്റ് ടീം ആണ് മീറ്റിംഗ് ക്രമീകരിച്ചത്.
നിലവിൽ ഭയപ്പെടുത്തുന്ന സാഹചര്യങ്ങൾ ഇല്ല എന്നും
എന്നാൽ ആശങ്കകൾ മുൻപിൽ ഉണ്ടന്നും ഇസ്രയേലിൽ ജോലിചെയ്യുന്നവർ അറിയിച്ചു.
നീതു റിജോ മുടവൻകുന്നേൽ , ജിൻസി ജിജോ ഈഴമറ്റത്തിൽ, ലിജി രഞ്ജിത്ത് കല്ലേക്കാവുങ്കൽ, ലീനു ജിൻ്റോ പിച്ചാപ്പിള്ളിൽ, ബിജി ഇടപ്പുളവൻ എന്നിവരാണ് ഇസ്രയേലിൽ ജോലി ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ അനുഭവിച്ച ആകുലതകൾ ഇവർ പങ്കുവച്ചു.
വികാരി ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ്, സി.ശ്രുതി ജോസ്, സി. മരിയാൻസ് , സി. റോസ്‌മിൻ .
ഡിസാസ്റ്റർ മാനേജമെൻ്റ് ടീം അംഗങ്ങളായ ലൈജു ലൂയിസ് , അനീഷ് പാറക്കൽ, നീതു സാൻ്റി, ഡി എം ടി കോർഡിനേററർ ക്രിസ്റ്റോ ജോജോ,
കൈക്കാരൻ ജെറിൽ ജോസ്,
ഗ്ലോബൽ ജോയിൻ്റ് കോർഡിനേറ്റർ മേഘ ജെറിൽ എന്നിവർ പങ്കെടുത്തു.
ഇങ്ങനെ ഒരു മീറ്റിംഗ് സംഘടിപ്പിച്ചതിൽ വളരെ സന്തോഷവും നന്ദിയും അവർ അറിയിച്ചു.
ഇടവകയുടെ പ്രാർത്ഥനയും കരുതലും വളരെ പ്രത്യേകമായി റോബിനച്ചൻ ഉറപ്പ്
നൽകി.
Comments
Post a Comment