CATECHISM & EDUCATION DEPARTMENT
*കാൽവരിയിൽ നിന്ന് കാലാതിർത്തിയിലേക്ക് - മരിയൻ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ശ്രദ്ധേയമായി*
കോട്ടപ്പടി സെൻറ് സെബാസ്റ്റ്യൻസ് കത്തോലിക്ക ദേവാലയത്തിന്റെ 75 ജൂബിലിയുടെ ഭാഗമായി നടത്തപ്പെട്ട കാൽവരിയിൽ നിന്ന് കാലാതിർത്തിയിലേക്ക് എന്ന പ്രോഗ്രാം ഏറെ ശ്രദ്ധേയമായി. കോട്ടപ്പടി ഇടവക അംഗങ്ങൾ തന്നെ രചനയും, സംവിധാനവും, സ്റ്റേജ് പെർഫോമൻസും, സാങ്കേതിക സംവിധാനവും എല്ലാം ഒരുക്കിയ ഈ പ്രോഗ്രാം ഉന്നത നിലവാരം പുലർത്തി.
ലോകചരിത്രത്തിലേക്കുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഇടപെടലുകളെ ദൃശ്യവൽക്കരിക്കുന്നതായിരുന്നു പ്രോഗ്രാം. കാൽവരി, ലൂർദ് ഫാത്തിമ, വേളാങ്കണ്ണി, വല്ലാർപാടം, തുടങ്ങി 25 ഓളം മരിയൻ പ്രത്യക്ഷീകരണങ്ങൾ വേദിയിൽ ഒരുക്കി. ഓരോ പ്രത്യക്ഷീകരണങ്ങളുടെയും പശ്ചാത്തല വിവരണവും ഉണ്ടായിരുന്നു. പോസിറ്റീവ് സ്ട്രോക്ക് എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ഫാ. ജോൺസൻ പാലപ്പള്ളി CMI പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണങ്ങളിലൂടെയുള്ള ഈ യാത്ര പരിശുദ്ധ അമ്മയെ കൂടുതൽ അറിയുവാനും മനസ്സിലാക്കുവാനും കൂടുതൽ ഉപകരിച്ചു എന്ന് വികാരി ഫാദർ റോബിൻ പടിഞ്ഞാറേകുറ്റ് അറിയിച്ചു
Link താഴെ ചേർക്കുന്നു
Comments
Post a Comment