Posts

Showing posts from October, 2023

CATECHISM & EDUCATION DEPARTMENT

Image
*കാൽവരിയിൽ നിന്ന് കാലാതിർത്തിയിലേക്ക് - മരിയൻ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ശ്രദ്ധേയമായി*  കോട്ടപ്പടി സെൻറ് സെബാസ്റ്റ്യൻസ് കത്തോലിക്ക ദേവാലയത്തിന്റെ 75  ജൂബിലിയുടെ ഭാഗമായി നടത്തപ്പെട്ട കാൽവരിയിൽ നിന്ന് കാലാതിർത്തിയിലേക്ക് എന്ന പ്രോഗ്രാം ഏറെ ശ്രദ്ധേയമായി. കോട്ടപ്പടി ഇടവക അംഗങ്ങൾ തന്നെ രചനയും, സംവിധാനവും, സ്റ്റേജ് പെർഫോമൻസും, സാങ്കേതിക സംവിധാനവും എല്ലാം ഒരുക്കിയ ഈ പ്രോഗ്രാം ഉന്നത നിലവാരം പുലർത്തി.  ലോകചരിത്രത്തിലേക്കുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഇടപെടലുകളെ ദൃശ്യവൽക്കരിക്കുന്നതായിരുന്നു പ്രോഗ്രാം. കാൽവരി, ലൂർദ് ഫാത്തിമ, വേളാങ്കണ്ണി, വല്ലാർപാടം, തുടങ്ങി 25 ഓളം മരിയൻ പ്രത്യക്ഷീകരണങ്ങൾ വേദിയിൽ ഒരുക്കി. ഓരോ പ്രത്യക്ഷീകരണങ്ങളുടെയും പശ്ചാത്തല വിവരണവും ഉണ്ടായിരുന്നു. പോസിറ്റീവ് സ്ട്രോക്ക് എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ഫാ. ജോൺസൻ പാലപ്പള്ളി CMI പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.   പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണങ്ങളിലൂടെയുള്ള ഈ യാത്ര പരിശുദ്ധ അമ്മയെ കൂടുതൽ അറിയുവാനും മനസ്സിലാക്കുവാനും കൂടുതൽ ഉപകരിച്ചു എന്ന് വികാരി ഫാദർ റോബിൻ പടിഞ്ഞാറേകുറ്റ് അറിയിച്ചു Link താഴെ ചേർക്കു...

Social Activity Team

Image
സാന്ത്വനമേകൻ തണലേകാൻ MEDICAL EQUIPMENT BANK

"വയറെരിയുന്നവരുടെ മിഴികൾ നിറയാതിരിക്കാൻ "

"ഈ ചെറിയവരിൽ ഒരുവന് ചെയ്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത് "     ഒരു നേരത്തെ അന്നത്തിനു വേണ്ടി യാചിക്കുന്നവർക്ക് ഒരു പൊതി ചോറുമായി കോട്ടപ്പടി കത്തോലിക്കാ പള്ളി. ജൂബിലിയുടെ ഭാഗമായി social activity ടീം അംഗങ്ങൾ ഭക്ഷണം ലഭിക്കാത്ത ആളുകൾക്ക് വിവിധ വീടുകളിൽ നിന്നും സന്മനസുള്ളവർ തയ്യാറാക്കിയ ഒരു പൊതിച്ചോർ വിതരണം നടത്തി. മനോഹരമായ കാര്യം ആയിരുന്നു... ടീമിലെ ഏവർക്കും അഭിനന്ദനങ്ങൾ.

"ഇസ്രായേലിന്റെ ആകുലതകളറിഞ്ഞ് സാന്ത്വനമായി കോട്ടപ്പടി കത്തോലിക്കാ പള്ളി "

Image
*ഇസ്രായേലിന്റെ ആകുലതകളറിഞ്ഞ് സാന്ത്വനമായി കോട്ടപ്പടി പള്ളി*    നമ്മുടെ ഇടവകയിൽ നിന്ന് ഇസ്രായേലിൽ ജോലി ചെയ്യുന്നവരുടെ മീറ്റിംഗ് ശ്രദ്ധേയമായി.        കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ നിന്ന് അഞ്ചു പേരാണ് ഇസ്രായേലിൽ ജോലി ചെയ്യുന്നത്. യുദ്ധ ഭീതി നില നിൽക്കുന്ന സാഹചര്യത്തിൽ ഇസ്രായേലിൽ ജോലിചെയ്യുന്ന ആളുകളുടെ വിവരങ്ങൾ അറിയുവാൻ വേണ്ടി ഡിസാസ്റ്റർ മനോജ്‌മെന്റ് ടീം ആണ് മീറ്റിംഗ് ക്രമീകരിച്ചത്.   നിലവിൽ ഭയപ്പെടുത്തുന്ന സാഹചര്യങ്ങൾ ഇല്ല എന്നും  എന്നാൽ ആശങ്കകൾ മുൻപിൽ ഉണ്ടന്നും ഇസ്രയേലിൽ ജോലിചെയ്യുന്നവർ അറിയിച്ചു.      നീതു റിജോ മുടവൻകുന്നേൽ , ജിൻസി ജിജോ ഈഴമറ്റത്തിൽ, ലിജി രഞ്ജിത്ത് കല്ലേക്കാവുങ്കൽ, ലീനു ജിൻ്റോ പിച്ചാപ്പിള്ളിൽ, ബിജി ഇടപ്പുളവൻ എന്നിവരാണ് ഇസ്രയേലിൽ ജോലി ചെയ്യുന്നത്.     കഴിഞ്ഞ ദിവസങ്ങളിൽ അനുഭവിച്ച ആകുലതകൾ ഇവർ പങ്കുവച്ചു.    വികാരി ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ്, സി.ശ്രുതി ജോസ്, സി. മരിയാൻസ് , സി. റോസ്‌മിൻ . ഡിസാസ്റ്റർ മാനേജമെൻ്റ് ടീം അംഗങ്ങളായ ലൈജു ലൂയിസ് , അനീഷ് പാറക്കൽ, നീതു സാൻ്റി, ഡി എ...

എന്റെ ജപമാല പരിശുദ്ധ അമ്മയോടൊപ്പം

Image
ഒക്ടോബർ 1 എന്റെ ജപമാല ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെൻറ് ജോൺസ് സ്പെഷ്യൽ സ്കൂൾ  കുട്ടികൾ ഉണ്ടാക്കിയ ജപമാല  വികാരി ഫാദർ റോബിൻ പടിഞ്ഞാറേകൂറ്റ് വെഞ്ചരിച്ച് catechism ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും ഇടവക ജനങ്ങൾക്കും നൽകി..

ജൂബിലി സമ്മാനകൂപ്പൺ

Image