കോതമംഗലം രൂപത മെത്രാൻ കോട്ടപ്പടി ഇടവകയോടൊപ്പം ഒരു ദിവസം
ജൂബിലി വർഷത്തിൽ കോട്ടപ്പടിയിൽ മെത്രാന്റെ ഔദ്യോഗിക സന്ദർശനം 75 ജൂബിലി നിറവിൽ ആയിരിക്കുന്ന കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കോതമംഗലം രൂപതാ അധ്യക്ഷൻ മാർ ജോർജ് മടത്തികണ്ടതിൽ ഔദ്യോഗിക സന്ദർശനം നടത്തി. രാവിലെ 7 മണിയോടെ വികാരിയും ഇടവകാംഗങ്ങളും ചേർന്ന് അഭിവന്ദ്യ പിതാവിനെ സ്വീകരിച്ചു. വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകിയതിനു ശേഷം ഇടവകയിലെ ആളുകളെ വ്യക്തിപരമായി കാണുകയും പിതാവ് അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ആറോളം രോഗികളെ സന്ദർശിച്ച് ആശിർവാദം നൽകി. പൊതുയോഗത്തിൽ ഇടവകയുടെ സമഗ്ര പുരോഗതിയെക്കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. വൈകുന്നേരം പ്രവാസികളോട് ഗൂഗിൾ മീറ്റു വഴി സംസാരിച്ചു. തികഞ്ഞ സന്തോഷത്തോടെ ഏഴരയ്ക്ക് രൂപതാ കേന്ദ്രത്തിലേക്ക് മടങ്ങി..